സൗദി അറേബ്യയില്‍ എണ്ണപ്പാടത്തിനും സംസ്‌കരണശാലയ്ക്കും നേരെ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാനില്‍ നിന്നുണ്ടാതെന്ന് സ്ഥിരീകരണം. യുഎസാണ് ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ ഉറവിടം തെക്കു പടിഞ്ഞാറന്‍ ഇറാനില്‍ നിന്നെന്ന് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു. അതേസമയം ആക്രമണത്തിന് മറുപടി നല്‍കാന്‍ ശേഷിയുണ്ടെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രതികരിച്ചു.
എന്നാല്‍ ആക്രമണത്തിന്റെ ഉത്തവാദിത്വം ഇറാനുമേല്‍ ചുമത്തുന്നത് യുഎസ് സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമാണെന്നും ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വ്യക്തമാക്കി. ഇറാന്‍ ആണവകരാര്‍ അംഗീകരിക്കാന്‍ യുഎസ് വീണ്ടും തയ്യാറായാല്‍ മാത്രമേ ചര്‍ച്ചക്ക് സാധ്യത ഉള്ളു എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം യുദ്ധത്തിന് താല്പര്യമില്ലെന്നും സൗദിക്കു വേണ്ട സഹായങ്ങള്‍ നല്‍കുമെന്നാണ് ട്രംപിന്റെ നിലപാട്. കൂട്ടായ ശ്രമങ്ങളിലൂടെ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാണ് ബ്രിട്ടന്‍, ജര്‍മനി ഉല്‍പ്പെടുന്ന രാജ്യങ്ങളുടെ നിലപാട്.
എണ്ണവിപണിക്കും ആഗോളസസാമ്പത്തിക സ്ഥിരതക്കും എതിരായ ആക്രമണങ്ങള്‍ നേരിടാന്‍ ലോകരാജ്യങ്ങള്‍ മുന്നോട്ടു വരണമെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ എണ്ണവിതരണം പൂര്‍വ്വസ്ഥിതിയില്‍ ആയതായി സൗദി ഊര്‍ജമന്ത്രി രാത്രി അറിയിച്ചു.
Content Highlights: The attack on Saudi oil centers done by Iran; US reports.