ഇൻറർനെറ്റ് ഉപയോഗം മൌലീവ അവകാശത്തിൻറെ ഭാഗമെന്ന് കേരളാ ഹെെക്കോടതി

internet access a part of fundamental rights

ഇൻറർനെറ്റ് ഉപയോഗിക്കുന്നത് മൌലീവ അവകാശത്തിൻറെ ഭാഗമെന്ന് കേരള ഹെെക്കോടതി. കോഴിക്കോട് ശ്രീനാരായണ ഗുരു കോളേജിലെ മൊബൈല്‍ ഫോണ്‍  നിയന്ത്രണം ചോദ്യം ചെയ്ത് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ പേരില്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥിനിയെ തിരിച്ചെടുക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. കോഴിക്കോട് ചേളന്നൂര്‍ എസ്.എന്‍ കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഫഹീമ ഷിറിനാണ് മൊബൈല്‍ നിയന്ത്രണത്തിനെതിരെ കോടതിയെ സമീപിച്ചത്.

വൈകുന്നേരം ആറുമുതല്‍ രാത്രി പത്തുമണിവരെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നായിരുന്നു  നിയമം. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടർന്ന്  ഹോസ്റ്റലില്‍ നിന്ന് മാറണമെന്ന് പെണ്‍കുട്ടിക്ക് പ്രിന്‍സിപ്പല്‍ നിര്‍ദേശം നല്‍കി. ഇതിനെ ചോദ്യം ചെയ്താണ് പെണ്‍കുട്ടിയുടെ പിതാവ് ഹക്സര്‍ കോടതിയെ സമീപിച്ചത്. പുതുതായി വരുന്ന സാങ്കേതിക വിദ്യകളോട് പഴയ തലമുറ വിമുഖത  കാണിക്കുന്നുണ്ട്. ഇത്തരം ടെക്നോളജികൾ ദുരുപയോഗം ചെയ്യുന്നതായാണ് പൊതുവിൽ പറയപ്പെടുന്നത്. എന്നാൽ ഇവരെ ഉപയോഗിക്കാൻ പഠിപ്പിക്കാത്ത ഒരു കാര്യത്തിൽ ദുര്യുപയോഗം ചെയ്യുന്നു എന്ന് പറയുന്നതിൽ കാര്യമില്ലെന്ന്  പെൺകുട്ടിയുടെ പിതാവ് ഹക്സർ ഫാക്ട് ഇൻക്വസറ്റിനോട് പറഞ്ഞു. കുട്ടികൾക്ക് ഇത്തരം സാങ്കേതികതയെ ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  ആദ്യമായിട്ടാണ് ഒരു വിദ്യാർത്ഥിനി  ഹോസ്റ്റലിൽ മോബെെൽ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്. പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ മാത്രമേ ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ ഉള്ളു എന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 

ജസ്റ്റീസ് പി വി ആശയാണ് വിധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസത്തിനും സ്വകാര്യതയ്കുമുള്ള ആവകാശത്തിൻറെ ഭാഗമായുള്ളതാണ് ഇൻറർനെറ്റിൻറെ ഉപയോഗവും. അഭിപ്രായ സ്വാതന്ത്രത്തിനെതിയുള്ള ലംഘനമായി മോബെെൽ ഫോൺ നിരോധിച്ചുള്ള പ്രവൃത്തിയെ കാണാവുന്നതാണെന്ന് കോടതി നീരിക്ഷിച്ചു.  ആവിഷ്കാരത്തിനും വിജ്ഞാന ശേഖരത്തിനും സാങ്കേതിക വിദ്യയുടെ ഉപയോഗം അത്യാവശ്യമാണെന്നും കോടതി നീരിക്ഷിച്ചു. പ്രായപൂർത്തിയായവർക്ക് സ്വയം നിർണയ അവകാശമുള്ളതുകൊണ്ട് തന്നെ മാതാപിതാക്കൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അസാധുവാണെന്നും കോടതി നീരിക്ഷിക്കുന്നു.