വീണ്ടും നികുതി പരിഷ്‌കരണം

രാജ്യത്ത് വീണ്ടും നികുതി പരിഷ്‌കരണം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ജിഎസ്ടി
വീണ്ടും നികുതി പരിഷ്‌കരണം

രാജ്യത്ത് വീണ്ടും നികുതി പരിഷ്‌കരണം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ജിഎസ്ടി കൗണ്‍സില്‍. ടൂറിസം മേഖലയെ ഉന്നമിട്ടുള്ള ജി എസ് ടി പരിഷ്‌കരണത്തിനാണ് ഗോവയില്‍ ചേര്‍ന്ന, ജിഎസ്ടി കൗണ്‍സില്‍ പ്രാധാന്യം നല്‍കിയത്. ഹോട്ടല്‍ ജിഎസ്ടി നിരക്കുകകൾ കുറയ്ക്കാൻ കൗണ്‍സില്‍ തീരുമാനിച്ചു. 

7500 രൂപ വരെ വാടകയുള്ള മുറികള്‍ക്ക് 18 ശതമാനമായിരുന്നു ജിഎസ്ടി നിരക്ക്. ഇത് 12 ശതമാനമാക്കി കുറച്ചു. 7500 രൂപയ്ക്കു മുകളിലുള്ള മുറികള്‍ക്കാണ് ഇനിമുതൽ 18 ശതമാനം നികുതി ഈടാക്കുക. ആയിരം രൂപ വരെയുള്ള മുറികള്‍ക്ക് നികുതിയുണ്ടാകില്ല. കാറ്ററിംഗ് സര്‍വ്വീസിന്റെ ജിഎസ്ടി 5 ശതമാനമാക്കി. കൂടാതെ ഇലപാത്രങ്ങള്‍ക്കും കപ്പുകള്‍ക്കും നികുതി ഈടാക്കില്ലെന്നുമാണ് യോഗ തീരുമാനം. 

Content Highlights: Again tax reform in the country.

 

LEAVE A REPLY

Please enter your comment!
Please enter your name here