വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അക്കൌണ്ടുകളെ പുറത്താക്കുന്ന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്ററും. വ്യാജ അക്കൗണ്ടുകളും വ്യാജ സന്ദേശങ്ങളും തടയുന്നതിനായി ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും അടുത്തിടെ നടപടി സ്വീകരിച്ചിരുന്നതിന് പിന്നാലെയാണ് ട്വറ്ററിന്റെയും നടപടി.
ഇതിനോടകം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച 10,000 അക്കൗണ്ടുകള്‍ പൂട്ടിയതായി ട്വിറ്റര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. യുഎഇയില്‍നിന്നും ഈജിപ്തില്‍ നിന്നുമുള്ള 273 അക്കൗണ്ടുകൾ ഖത്തറിനെയും യമനെയും ലക്ഷ്യംവച്ച 4248 അക്കൗണ്ടുകൾ ചൈന, സ്പെയിന്, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അക്കൗണ്ടുകൾ എന്നിങ്ങനെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള വ്യാജ അക്കൗണ്ടുകളാണ് നിലവിൽ റദ്ദാക്കിയിരിക്കുന്നത്.
ആഭ്യന്തരയുദ്ധം, ഹൂതി പ്രസ്ഥാനം, തുടങ്ങിയവയുമായി ബന്ധപ്പെട്ടും മതപരവും പ്രാദേശികവുമായ വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത അക്കൗണ്ടുകളാണ് റദ്ദാക്കിയത്.
Content Highlights: Twitter is stepping up to take action against accounts which spreads fake news.