ഉയിഗർ മുസ്ലീങ്ങൾക്കെതിരെ ട്വീറ്റ്; അമേരിക്കയിലെ ചെെനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി

Twitter Account Of Chinese Embassy In US Blocked For This Post

ചെെനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗർ  മുസ്ലീങ്ങൾ ഭരണകൂടത്തിൽ നിന്ന് നിർബന്ധിത വന്ധ്യംകരണം ഉൾപ്പെടെയുള്ള ക്രൂരതകൾ നേരിടുന്ന ചെെനയുടെ പശ്ചിമ മേഖയയായ ഷിൻജിങിൽ ഭരണകൂടം സ്വീകരിച്ചുവരുന്ന നയങ്ങളെ പിന്തുണച്ച് അമേരിക്കയിലെ ചെെനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തി. @ChineseEmbinUS എന്ന അക്കൗണ്ടാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്.

ഉയിഗർ മുസ്ലീം സ്ത്രീകൾ ഇനി കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ല എന്ന ട്വീറ്റാണ് നടപടിക്ക് കാരണമായത്. ഒരു ദിവസത്തോളം നീക്കം ചെയ്യപ്പെടാതെ നിന്ന പോസ്റ്റ് ട്വിറ്റർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ജനുവരി ഏഴിന് പങ്കുവെച്ച ഈ ട്വീറ്റ് അക്കൗണ്ട് ഉടമ തന്നെ നീക്കം ചെയ്താലെ അക്കൗണ്ട് തിരികെ ലഭിക്കുകയുള്ളു. ജനുവരി ഒമ്പതാം തീയ്യതിക്ക് ശേഷം ഒന്നും തന്നെ അക്കൗണ്ടിൽ ട്വീറ്റ് ചെയ്യപ്പെട്ടിട്ടില്ല. വിഷയത്തിൽ ചെെനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

content highlights: Twitter Account Of Chinese Embassy In US Blocked For This Post