മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിതിന്റെ ഭാഗമായി ഫ്ളാറ്റിലെ കുടിവെളള, വൈദ്യുതി വിതരണം നാളെ വിച്ഛേദിക്കും. ഇതു സംബന്ധിച്ച നോട്ടീസ് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും ഫ്ളാറ്റില്‍ പതിപ്പിച്ചു കഴിഞ്ഞു. നാളെ വൈദ്യുതി, കുടിവെളള വിതരണം വിച്ഛേദിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച് ഫ്ളാറ്റുകള്‍ പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നങ്കിലും നടപടികൾ ആരംഭിക്കാത്തതിന്റെ പേരിൽ സംസ്ഥാന സര്‍ക്കാരിന് രൂക്ഷ വിമർശനമായിരുന്നു കോടതിയിൽ നിന്നും കഴിഞ്ഞ ദിവസം ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ഫ്ളാറ്റുകള്‍ പൊളിക്കൽ നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുന്നത്.
Content Highlights: Power and drinking water supply will cut off tomorrow in Maradu Flat.