മരട് ഫ്ലാറ്റ് ഒക്ടോബര്‍ 11ന് പൊളിക്കല്‍ ആരംഭിക്കും; ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

ഒക്ടോബര്‍ 9 മുതൽ എല്ലാ നടപടികളും പൂർത്തിയാക്കും.

ഒക്ടോബര്‍ 11ന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കും. മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് താല്‍ക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷംരൂപ സര്‍ക്കാര്‍ ഉടന്‍ നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കണമെന്നും ഫ്‌ളാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടു. വൈദ്യുതിയും വെള്ളവും പുനസ്ഥാപിച്ചില്ലെങ്കിൽ നിരാഹാരസമരം നടത്തുമെന്നും ഫ്‌ളാറ്റുടമകള്‍ പറഞ്ഞു. ഫ്‌ളാറ്റുകളിൽ നിന്നും സാധനങ്ങൾ ഒഴിപ്പിക്കുന്നതിന് ലീഫ്റ്റ് ആവശ്യമുള്ളതിനാൽ  വൈദ്യുതി എത്രയും വേഗം പുനസ്ഥാപിക്കണമെന്നും ഫ്‌ളാറ്റുടമകള്‍ വ്യക്തമാക്കി.

നഷ്ട പരിഹാര തുക ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കുമെന്നും, കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ നഷ്ടപരിഹാരം കണ്ടെത്താനുള്ള സമിതി അംഗങ്ങളുടെ പട്ടിക ഉടന്‍ സമര്‍പ്പിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഒക്ടോബര്‍ 9 മുതൽ എല്ലാ നടപടികളും പൂർത്തിയാക്കും. നാലു ഫ്ളാറ്റുകളാണ് ഒരേ സമയം പൊളിച്ചു നീക്കാൻ തിരുമാനിച്ചിരിക്കുന്നത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മരട് ഫ്‌ളാറ്റ് പൊളിക്കില്ല. കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച്  പൊളിക്കാൻ സബ് കളക്ടർ സ്നേഹിൽ കുമാറും കമ്പനിയുമായുള്ള യോഗത്തിൽ തീരുമാനിച്ചു.

Content Highlights: Maradu flats will demolish on October 11th.