മരട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരാണെന്ന്  കോടിയേരി ബാലകൃഷ്ണന്‍

സുപ്രീം കോടതി വിധി
മരട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരാണെന്നും സുപ്രീം കോടതി വിധി നടപ്പാക്കിയേ മതിയാകൂ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബലപ്രയോഗം ഇല്ലാതെ നിയമം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരമാവധി സഹായങ്ങള്‍ എല്ലാം സര്‍ക്കാര്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകുന്നതിനായി അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ, ഇതിനായി കൂടുതല്‍ സമയം ഉടമസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നിൽക്കുകയാണ്  നഗരസഭ. 

പകരം താമസ സ്ഥലം ലഭിക്കാതെ ഫ്ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ഇപ്പോഴും ഒരു വിഭാഗം ഫ്ളാറ്റ് ഉടമകള്‍. എന്നാൽ, കാലാവധി അവസാനിക്കുന്നതോടെ താല്‍കാലികമായി പുനഃസ്ഥാപിച്ച വൈദ്യുതിയും ജലവിതരണവും ഇന്ന് വൈകിട്ടോടെ തന്നെ വിച്ഛേദിക്കും. 

Content Highlights: Kodiyeri Balakrishnan said that State Government is helpless in the Maradu issue.