ബന്ദിപ്പൂർ യാത്രാനിരോധനം; പ്രതിഷേധത്തിനു പിന്തുണയുമായി രാഹുൽ ഗാന്ധി സമരപന്തലിൽ

രാഹുൽ ഗാന്ധി സന്ദർശിച്ചു. ‌
ബന്ദിപ്പൂർ യാത്രാനിരോധനം; പ്രതിഷേധത്തിനു പിന്തുണയുമായി രാഹുൽ ഗാന്ധി സമരപ്പന്തലിൽ

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിനു പിന്തുണയുമായി വയനാട് എംപി രാഹുൽ ​ഗാന്ധി. വെള്ളിയാഴ്ച സമരപന്തലിൽ എത്തിയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിക്കുന്നത്. ഉപവാസ സമരത്തിലൂടെ ആരോ​ഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും  രാഹുൽ ഗാന്ധി സന്ദർശിച്ചു. ‌

വന്യജീവികളെ സംരക്ഷിക്കണം എന്നോർമിപ്പിച്ച് കൊണ്ടാണ് സരമപ്പന്തരിലെത്തിയ  രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തത്. വയനാടിനെ ഒറ്റപ്പെടുത്തുന്നതായി പരാതികൾ ലഭിക്കുന്നതായും നിയമപരവും ബുദ്ധിപരവുമായി  ഈ വിഷയം പരിഹരിക്കാനാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയപാതാ 766ൽ ഏർപ്പെടുത്തിയിരുന്ന രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തിനെതിരെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ടി സിദ്ദിഖ്, എം കെ രാഘവൻ, കെ സി വേണു​ഗോപാൽ തുടങ്ങിയ നേതാക്കളും രാഹുൽഗാന്ധിക്കൊപ്പം സമരപ്പന്തലിൽ എത്തിയിരുന്നു. അഞ്ച് യുവനേതാക്കളാണ് അനിശ്ചിതകാല നിരാഹാര സമരം പത്താംദിവസവും തുടരുകയാണ്. ദിവസം കൂടുന്നതിനനുസരിച്ച് സമരത്തിലിരിക്കുന്നവരുടെ ആരോഗ്യനിലയും മോശമായിക്കൊണ്ടിരിക്കുകയാണ്

Content Highlights: Wayanad MP Rahul Gandhi visits protesters who protest against the ban of travel through bandipur tiger reserve.