‘കോണ്‍ഗ്രസ് പാര്‍ട്ടി മുങ്ങുന്ന കപ്പലാണ്’; അസദുദ്ദീന്‍ ഒവൈസി

വിവാദ പരാമർശവുമായി
കോണ്‍ഗ്രസ് പാര്‍ട്ടി മുങ്ങുന്ന കപ്പലാണ്’; അസദുദ്ദീന്‍ ഒവൈസി

കോൺഗ്രസിനെതിരെ വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുകയാണ് ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് പാര്‍ട്ടി പൂർണമായും ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവെച്ചാൽ പോലും രക്ഷപ്പെടാനാകില്ലെന്നുമാണ് ഒവൈസിയുടെ പരാമർശം. പുണെയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഒവൈസി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ട്ടി മുങ്ങുന്ന കപ്പലാണെന്നും ക്യാപ്റ്റനായ രാഹുല്‍ ഗാന്ധി കപ്പല്‍ മുങ്ങുന്നതിന് മുമ്പ് കരയിലേക്ക് ചാടി ഒറ്റക്ക് രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വിദേശ സഞ്ചാരം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ നടപടി അപക്വമാണെന്നും ഒവൈസി ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ തന്‍റെ പാര്‍ട്ടിക്ക് മാത്രമാണ് കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights:  ‘The Congress Party is a sinking ship’; Asaduddin Owaisi