കുവൈത്ത് പാർലമെന്റിൽ, പ്രവാസികൾക്ക് തിരിച്ചടിയാകുന്ന കരട് നിർദേശം സമർപ്പിച്ച് വനിതാ എം.പി സഫാ അല്‍ ഹാഷിം. നിര്‍മാണ മേഖലയിൽ ജോലി ചെയ്യുന്ന 40 വയസ് കഴിഞ്ഞ പ്രവാസി തൊഴിലാളികളെ നാടുകടത്തണമെന്നതാണ് നിര്‍ദേശം.
നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 40 വയസ് കഴിഞ്ഞവരെയും രോഗികളെയും വികലാംഗരെയും, സ്പോണ്സര് മാറി ജോലി ചെയ്യുന്നവര്‍, ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവര്‍, സ്ഥാപനങ്ങളില്‍ ആവശ്യത്തില്‍ കൂടുതലുള്ള ജീവനക്കാര്‍, സ്പോണ്സര് മാറി സ്വകാര്യ സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ തുടങ്ങിയവരെയൊക്കെ നാടുകടത്തണമെന്ന് സഫാ അല്‍ ഹാഷിം സമര്‍പ്പിച്ച കരടുനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

വിദേശികളുടെ എണ്ണം കൂടുന്നത് രാജ്യത്തെ ജനസംഖ്യാ ഘടനയില്‍തന്നെ അപകടകരമായ മാറ്റങ്ങളുണ്ടാക്കുന്നുവെന്നും കൂടാതെ ഇത് സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കാനും കുറ്റകൃത്യങ്ങള്‍ പെരുകാനും കാരണമാകും എന്നും ചൂണ്ടിക്കാട്ടിയാണ് എം.പിയുടെ നിര്‍ദേശം.
Content Highlights: Kuwait MP submitted a proposal to deport the expatriate workers over 40 years old.








