ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളും 150 ട്രെയിനുകളും സ്വകാര്യവൽക്കരിക്കാനൊരുങ്ങുകയാണ് കേന്ദ്രം. സമയബന്ധിതമായി സ്വകാര്യ കമ്പനികൾക്ക് നൽകുന്നതിന് പദ്ധതി തയ്യാറാക്കുന്നതിനു വേണ്ടി കേന്ദ്രം പ്രത്യേക സമിതി രൂപവൽക്കരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ 400 റെയിൽവേ സ്റ്റേഷനുകൾ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഒരു ലക്ഷം കോടി രൂപയിൽ ലക്ഷ്യമിടുന്ന പദ്ധതിൽ ആദ്യഘട്ടമായി 50 സ്റ്റേഷനുകളാണ് സ്വകാര്യവൽക്കരിക്കുന്നത്. ഈ സ്റ്റേഷനുകൾ തിരഞ്ഞെടുക്കുന്നതിന് റെയിൽവേക്ക്, നീതി ആയോഗ് നിർദ്ദേശവും നൽകിക്കഴിഞ്ഞു.
എന്നാൽ സ്വകാര്യ വൽക്കരണം നടത്തണമെന്ന കേന്ദ്രത്തിൻറെ തീരുമാനം അഴിമതിയിൽ തുടങ്ങി പണസമാഹരണം വരെ വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. ഇത്രയും ബൃഹത്തായ ഒരു മേഖല സ്വകാര്യവൽക്കരിക്കുന്നതോടെ അത്രയും ജീവനക്കാരുടെ തൊഴിൽ തന്നെ ഇല്ലാതായേക്കാം. മാത്രമല്ല പൊതുമേഖല അല്ലാതാവുന്നതോടെ തൊഴിൽ അവസരങ്ങളും, സംവരണം പോലുള്ള ആനുകൂല്യങ്ങളും നഷ്ടപെടുമോ എന്നത് കണ്ടറിയണം.
ഇത് വഴി നിഷേധിക്കപ്പെടുന്നത് ഇന്ത്യയിലെ ഓരോ പൌരൻറെയും ചില അവകാശങ്ങൾ കൂടിയാണ്. ഒന്നിനു പിറകെ ഒന്നായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾ രാജ്യത്തെ തന്നെ ഒന്നാകെ മാറ്റുമെന്നതിൽ സംശയമൊന്നുമില്ല.
Content Highlights: 50 railway stations and 150 trains are privatizing soon.