ട്രാന്‍സ്ജെന്‍ഡറുകളുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കുമെന്നും മന്ത്രി കെ.കെ ഷൈലജ. രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ കലാമേള ‘വര്‍ണ്ണപ്പകിട്ട്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ആദ്യപടിയെന്നോണം കോട്ടയം മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്ക് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.
വിവിധ മേഖലകളില്‍ മികവു തെളിയിച്ച ശ്രീക്കുട്ടി നമിത, എസ്.ശ്യാമ, പ്രഭ, പ്രമോദ് പ്രമീള, ശ്രേയ ലക്ഷ്മി, വിജയ രാജമല്ലിക, ഫൈസല്‍ ഫൈസു, സിസിലി ജോര്‍ജ്, തൃപ്തി, ആദം ഹാരി, ഹെയ്ദി സാദിയ എന്നിവരെ ധനസഹായം നല്കി ആദരിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അധ്യക്ഷയായിരുന്ന ചടങ്ങില്‍ സാമൂഹീക നീതി ഡയറക്ടര്‍ ഷീബ ജോര്‍ജ്, ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ശീതള്‍ ശ്യാം തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: State government will undertake the higher education of transgenders; says health minister KK Shailaja.