സ്വവര്‍ഗരതിയും, ഫെമിനിസവും, നിരീശ്വരവാദവും തീവ്രവാദ ആശയങ്ങളെന്ന് സൌദി അറേബ്യ. സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രസിദ്ധീകരിച്ച ഒരു പ്രമോഷണല്‍ വീഡിയോയിലാണ് ഫെമിനിസവും, സ്വവര്‍ഗരതിയും നിരീശ്വരവാദവും തീവ്രവാദ ആശയങ്ങളാണെന്നും ഏത് തരത്തിലുള്ള തീവ്രവാദവും അംഗീകരിക്കാനാവില്ല എന്നും പറയുന്നത്. ഇസ്ലാമികതയ്‌ക്ക് ചേരാത്തതാണ് ഈ ചിന്താഗതികളെന്നും വീഡിയോയിൽ പറയുന്നുണ്ട്.
സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ ശക്തപ്പെടുത്താനും വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനുളള ശ്രമത്തിലാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സല്‍മാന്‍ രാജകുമാരന്റെ തുറന്ന ചിന്താഗതിയാണ് ലോക രാജ്യങ്ങളുടെ മുമ്പില്‍ രാജ്യത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കിയത്. ഇതിനിടെയാണ് സ്‌റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സി വിവാദ വീഡിയോ പുറത്തുവിട്ടത്. മാത്യരാജ്യത്തിൻറെ കീഴിൽ അതിരു കടന്നുള്ള ഏത് പ്രവർത്തനവും തീവ്രവാദമാണെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം സെക്യൂരിറ്റി ഏജൻസി പുറത്തുവിട്ട വീഡിയോയുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlight; Saudi Arabia labels feminism, atheism, homosexuality as extremist ideas