മദ്രാസ് ഐ.ഐ.ടി മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തത്‌ അധ്യാപകൻറെ മാനസിക പീഢനം മൂലം.

കൊല്ല൦ സ്വദേശിനി ഫാത്തിമ ലത്തീഫ്, മദ്രാസ് ഐ.ഐ.ടി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി. ഫാത്തിമയുടെ മൊബൈൽ ഫോണിൽ, ‘അധ്യാപകനായ സുദർശൻ പത്മനാഭനാണു മരണത്തിന് ഉത്തരവാദിയെന്ന്’ രേഖപ്പെടുത്തിയിട്ടുണ്ടെന്നു മേയർ വി.രാജേന്ദ്രബാബു, ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ്, ഷൈ‍ൻ ദേവ് എന്നിവർ പറഞ്ഞു. തമിഴ്‌നാട് പൊലീസിൻറെ അന്വേഷണം കാര്യക്ഷമമല്ലെന്നും നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് ഉൾപ്പെടെ പരാതി നൽകും അവർ കൂട്ടിച്ചേർത്തു.

ഫാത്തിമയുടെ മരണവിവരം അറിഞ്ഞു മേയർ ഉൾപ്പെടെ ചെന്നൈയിൽ എത്തിയെങ്കിലും ഹോസ്റ്റൽ വാർഡൻ ഒഴികെ അധ്യാപകരോ വിദ്യാർഥികളോ ആശുപത്രിയിൽ എത്തിയിരുന്നില്ല. പോസ്റ്റുമോർട്ടം,മടങ്ങി വരുന്നതിനുള്ള ടിക്കറ്റ് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തത് കോളജ് അധികൃതർ ചുമതലപ്പെടുത്തിയ ഏജൻസിവഴിയായിരുന്നു.

സംഭവത്തിൽ സഹപാഠികളും അധ്യാപകരും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. വിദ്യാർഥികൾ അധ്യാപകരെ ഭയന്നിട്ടെന്ന പോലെയാണ് സംസാരിച്ചത്. ഫാത്തിമയുടെ മൊബൈൽ ഫോൺ വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ആദ്യം പൊലീസ് നൽകിയില്ല. പിന്നീടു മൊബൈൽ ഫോൺ വാങ്ങി നോക്കിയപ്പോഴാണു സുദർശൻ പത്മനാഭന് എതിരെയുള്ള പരാമർശം കണ്ടത്.

ചില അധ്യാപകരുടെ ഭാഗത്തുനിന്നുള്ള പീഡന൦ മൂലം കഴിഞ്ഞ വർഷം മദ്രാസ് ഐഐടിയിൽ കൊല്ലം മുണ്ടയ്ക്കൽ സ്വദേശി ഉൾപ്പെടെ 6 വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു. അതിനു മുൻപു 2 വർഷങ്ങളിലായി 7 വിദ്യാർഥികളാണിങ്ങനെ മരിച്ചത് ഫാത്തിമയുടെ പിതാവ് ആരോപിച്ചു.

ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞ ശനിയാഴ്‌ചയാണ് ഫാത്തിമ ലത്തീഫ് സുദർശൻ പത്മനാഭൻ എന്ന അധ്യാപകൻറെ ദളിത് വർഗീയ പകയിലൂന്നിയ മാനസിക പീഡനം മൂല൦ പെണ്‍കുട്ടി ജീവനൊടുക്കിയത്. കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണു തമിഴ്‌നാട്‌ പൊലീസ് സ്വീകരിക്കുന്നതെന്നുമാണ് കുടുംബത്തിൻറെ ആരോപണം. മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നൈയില്‍ പോയ കൊല്ലം മേയര്‍ ഉള്‍പ്പടെയുള്ളവരോടു പൊലീസ് മോശമായാണു പെരുമാറിയതെന്നും കുടുംബം ആരോപിച്ചു.

മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നേരിട്ടും പ്രധാനമന്ത്രിക്ക് ഉള്‍പ്പടെയുള്ളവർക്ക് ഈമെയിലിലും പരാതി നൽകി. ഐഐടിയിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉയര്‍ന്ന റാങ്ക് നേടിയാണു ഫാത്തിമ ലത്തീഫ് വിജയിച്ചത്. ഫോൺ നശിപ്പിച്ചു തെളിവ് ഇല്ലാതാക്കുമോ എന്ന് ആശങ്കയു൦ നിലനിക്കുന്നുണ്ട്.

Highlight; IIT-Madras student suicide: mental abuse and harassment

LEAVE A REPLY

Please enter your comment!
Please enter your name here