ഓണ്‍ലൈന്‍ ലോകം കഴിഞ്ഞ രണ്ടു വര്‍ഷമായി കാത്തിരിക്കുന്ന ഡിവൈസാണ് റിലയന്‍സ് ജിയോയുടെ സെറ്റ് ടോപ് ബോക്സ്. സെറ്റ് ടോപ് ബോക്സ് ജിയോ സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 150 ലധികം തത്സമയ ടിവി ചാനലുകള്‍ ജിയോയുടെ സെറ്റ്-ടോപ് ബോക്സ് വഴി ലഭിക്കും എന്നാണ് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെറ്റ് ടോപ് ബോക്സിലൂടെ സാധാരണ ടെലിവിഷന്‍ സ്മാര്‍ട്ട് ടിവിയായി ഉപയോഗിക്കാന്‍ കഴിയും.
ബ്രോഡ്ബാൻഡ് കണക്ഷന്റെ പൈലറ്റ് റൺ സമയത്ത് ജിയോ സെറ്റ് ടോപ് ബോക്സ് നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ഫൈബർ കണക്ഷനൊപ്പം സൗജന്യമായി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനകം തന്നെ ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സെറ്റ്-ടോപ്പ് ബോക്സ് ലഭിച്ചു കഴിഞ്ഞു. ജിയോ ജിഗാഫൈബര്‍ പ്രഖ്യാപിച്ച ദിവസമാണ് സെറ്റ് ടോപ് ബോക്സ് സൗജ്യമായി നല്‍കുമെന്ന് അറിയിച്ചിരുന്നത്. 2500 രൂപ ആദ്യം ജിയോ ഫൈബര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്‍കണം. 1500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും 1000 രൂപ ഇന്സ്റ്റാളേഷന് ചാര്‍ജുമാണ്. സേവനം തൃപ്തിയില്ലെങ്കില്‍ പണം തിരിച്ചുവാങ്ങാം. ഹോട്ട്സ്റ്റാര്‍, സീ5 പോലുള്ള മൂന്നാം കക്ഷി OTT ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിച്ച് ജിയോ സെറ്റ് ടോപ് ബോക്സ് നിങ്ങളുടെ ടിവിയെ സ്മാർട്ട് ടിവിയാക്കി മാറ്റും.
Content highlights: jio set-top box comes free.