കര്‍ണ്ണാടകയില്‍ 17 കോണ്‍ഗ്രസ്സ് ജെഡിഎസ് എംഎല്‍എമാര്‍ അയോഗ്യരെന്ന് സുപ്രിം കോടതി വിധി. കൂറുമാറിയ പതിനേഴ് എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി വിധിയായത്. അതേ സമയം അയോഗ്യരാക്കിയെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് തടസമില്ലെന്ന് സുപ്രിം കോടതി ചൂണ്ടി കാട്ടി. ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക.
എന്നാല്‍ അയോഗ്യരാക്കിയ എംഎല്‍എമാര്‍ക്ക് ആറു മാസത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. എന്നാൽ അത് സുപ്രീം കോടതി തള്ളി. വിലക്കേര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ തള്ളി, ജെഡിഎസ്- കോണ്‍ഗ്രസ് പാര്‍ട്ടികളിലെ 17 എംഎല്‍എമാര്‍ ബിജെപിയെ അനുകൂലിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇത് ചോദ്യം ചെയ്ത കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ പരാതിയിലാണ് മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ 17 എംഎല്‍എമാരേയും കൂറുമാറിയതിനാല്‍ അയോഗ്യരായി പ്രഖ്യാപിച്ചിരുന്നു. ഇതാണ് സുപ്രിം കോടതി ശരിവെച്ചത്.
Content highlight; supreme court disqualified seventeen MLAs