രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച അവഹേളന കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപി മീനാക്ഷി ലെഖി സമര്‍പ്പിച്ച അവഹേളന ഹര്‍ജി സുപ്രിം കോടതി അവസാനിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘ചൗകിദാര്‍ ചോര്‍ ഹായ്’ എന്ന് വിളിക്കുകയും റാഫേല്‍ കേസ് ഉത്തരവ് അദ്ദേഹം തെറ്റായി ബന്ധിപ്പിച്ചതാണ് കോടതി നടപടിയിലേക്ക് എത്തിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, മെയ് മാസത്തില്‍ കോണ്‍ഗ്രസ് നേതാവ് നിരുപാധികമായ ക്ഷമാപണം സ്വീകരിച്ചതായും ഭാവി പരാമര്‍ശങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നല്‍കി. റഫാല്‍ കേസില്‍ വിധി പറഞ്ഞ ബെഞ്ച് തന്നെയാണ് ഈ കേസും പരിഗണിച്ചത്.

അത്തരമൊരു സ്ഥാനം വഹിക്കുന്ന വ്യക്തി ശ്രദ്ധാലുവായിരിക്കണമെന്നും രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്്.കൂടാതെ അദ്ദേഹത്തിന്റെ ക്ഷമാപണം കണക്കിലെടുത്ത് അവഹേളന കേസ് ഞങ്ങള്‍ അവസാനിപ്പിക്കുയാണനും. ഭാവിയില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെനന്നും കോടതി പറഞ്ഞു.

രാഷ്ട്രീയ പ്രചാരണത്തിന്റെ ചൂടിലാണ് തന്റെ പ്രസ്താവ നടത്തിയതെന്നും റാഫേല്‍ യുദ്ധവിമാന ഇടപാടിന്റെ ചില വശങ്ങളെക്കുറിച്ചുളള തെറ്റായ വിവരപ്രചാരണത്തെ പ്രതിരോധിക്കാന്‍ നടത്തിയതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റാഫേല്‍ ഇടപാടില്‍ സിബിഐ അന്വേഷണം നിരസിക്കാനുള്ള വിധിന്യായവും സുപ്രീം കോടതി അവലോകനം ചെയ്തു.

Content Highlight; Supreme Court has closed a contempt case filed against Rahul Gandhi

LEAVE A REPLY

Please enter your comment!
Please enter your name here