യുഎഇ പൗരന്മാര്ക്ക് ഇനി ഇന്ത്യയില്‍ വിമാനത്താവളങ്ങളില്‍ നിന്ന് വിസ ലഭിക്കും. യുഎഇക്കാര്‍ക്ക് ഇന്ത്യയില്‍ വിസ ഓൺ അറെെവൽ സംവിധാനം നിലവില്‍ വന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎഇക്കാര്‍ക്ക് ഇന്ത്യയിൽ വിസ നല്‍കുന്നത്. വിസയുടെ കാലാവധി 60 ദിവസമാണ്. ഒരു തവണ ലഭിക്കുന്ന വിസയില്‍ രണ്ടുതവണ ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധിക്കും.
ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നാണ് വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്നത്. ഈ സൗകര്യം ഭാവിയില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും നടപ്പാക്കും എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ വിമാനത്താവളങ്ങളില്‍ വിസ ലഭിക്കുകയുള്ളു.
Content Highlight; UAE nationals get visa on arrival in India