പ്രായം എത്ര ആയാലും മാതാപിതാക്കൾക്ക് മക്കൾ എന്നും കുട്ടികളാണ്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. നൂറ്റിയെഴു വയസായ അമ്മ തൻ്റെ എൺപത്തിന്നാല് വയസുള്ള മകൾക്കു മിട്ടായി നൽകുന്ന ദൃശ്യങ്ങളാണ് വെെറലായിരിക്കുന്നത്. ആ മധുരം ഒരു ചെറു പുഞ്ചിരിയോടെ ഒരു കുഞ്ഞിൻ്റെ എല്ലാ നിഷ്കളങ്കതയോടും കൂടിയാണ് ആ മകൾ സ്വീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും സന്തോഷവതിയായ മകൾ എന്നാണ് ആ എൺപത്തിനാലു കാരിയെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
The happiest child in the world! A 107-year-old mother gave her 84-year-old daughter a piece of candy that the mom took back from a wedding ceremony. pic.twitter.com/EaC6l1sYl8
— People's Daily, China (@PDChina) November 19, 2019
പീപ്പിൾസ് ഡെയ്ലി ചൈനയുടെ ട്വിറ്റർ പേജിൽ നവംമ്പർ പത്തൊൻപത്തിനു വന്ന ദൃശ്യങ്ങളിലൂടെയാണ് ഈ അമ്മയുടേയും മകളുടേയും സ്നേഹം ലോകമറിഞ്ഞത്. 1.2 മില്യണിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ തനിക്കു ലഭിച്ച മിട്ടായി സൂക്ഷിച്ചു വച്ച് മകൾക് നൽകുകയായിരുന്നു ഈ അമ്മ. മക്കളെ കുപ്പയിൽ വലിച്ചെറിയുന്നവർക്കും ഉപദ്രവിക്കുന്നവർക്കും സ്നേഹത്തിന്റെ ഒരു നല്ല മാതൃക പറഞ്ഞു തരികയാണ് അമ്മയും മകളും.
Content Highlights: 107-year-old mother gives candy to 84 year-old-daughter