ഡ്രൈവറില്ലാ വാഹനങ്ങളും പുതിയ നിയമങ്ങളുമായി യുഎഇ

driverless car

യുഎഇ കീഴടക്കാനൊരുങ്ങി ദുബായിയുടെ ഡ്രൈവർ ഇല്ലാ വാഹനം. ദുബായിൽ പൊതു ഗതാഗതത്തിന് ഉപയോഗിച്ച് വന്നിരുന്ന സാങ്കേതിക വിദ്യയാണ് ഇപ്പോൾ യുഎജ കീഴടക്കിയിരിക്കുന്നത്. ദൂരവും റൂട്ടും സ്റ്റോപ്പുകളും മുൻകൂട്ടി സെറ്റ് ചെയ്തു വച്ച് സെൻസറും ജിപിഎസ് സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ഡ്രൈവർ ഇല്ലാ വാഹനത്തിൻറെ സഞ്ചാരം.

യാത്രയുടെ സ്വഭാവം അനുസരിച്ചു വേഗത കുറക്കാനും നിർത്താനും കഴിയുമെന്നതിനാൽ അപകടവും കുറവായിരിക്കും. രണ്ടു വർഷത്തിനുള്ളിൽ അബുദാബി ഉൾപ്പെടെ വിവിധ എമിറേറ്റുകളിലും ഡ്രൈവറില്ലാ വാഹനം നിറക്കുകയാണ് ലക്‌ഷ്യം. ഇതു സംബന്ധിച്ച നിയന്ത്രണങ്ങൾ ഉടൻ തന്നെ പുറത്തിറക്കുമെന്നും അബുദാബിയിൽ നടന്ന സർക്കർ വാർഷിക സമ്മേളനത്തിൽ വച്ച് എമിറ്റേറ്റ്സ് അതോറിറ്റി ഫോർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി ഡയറക്ടർ ജനറൽ അബ്ദുള്ള അൽ മഈനി പറഞ്ഞു.

ലോകത്തിൽ ഏറ്റവും കൂടുതൽ സ്വയം നിയന്ത്രണ വാഹനങ്ങൾ ഓടുന്ന ആദ്യ രാജ്യമാകാനുള്ള തയാറെടുപ്പിലാണ് യുഎഇ. ഇലക്ട്രിക് വാഹനങ്ങളുടെ സമ്പൂർണ നിയമത്തിനു രൂപം നൽകിയതും യുഎഇ ആണ്. ഡ്രൈവറില്ലാ വാഹനവുമായി ബന്ധപ്പെട്ട സാമ്പത്തികം, നിയന്ത്രണം, ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പെടുന്ന അന്തിമ നിയമം രണ്ടു വർഷത്തിനുള്ളിൽ പുറത്തിറക്കും.

content highlight: driverless cars may hit UAE roads in 2021