അപ്രതീക്ഷിതമായ ആവാസ വ്യവസ്ഥയില്‍ പുതിയ ഇനം ജീവി വർഗത്തെ കണ്ടെത്തി ശാസ്ത്ര ലോകം. ക്രസ്റ്റാസീൻ വിഭാഗത്തിൽ പെടുന്ന ഷ്രിംപ് എന്ന അറിയപ്പെടുന്ന ചെമ്മീനുമായി രൂപ സാദൃശ്യമുള്ള പുതിയ ഇനം ജീവിവർഗ്ഗത്തെയാണ് കണ്ടത്തിയത്. തിമിംഗലത്തിൻ്റെ വായുടെ ഉള്ളിൽ താമസമാക്കിയ നിലയിൽ ആണ് ശാസ്ത്രജ്ഞർ ഇതിനെ കണ്ടെത്തിയത്. ഇതു ഗമ്മരിഡിയ എന്ന ജീവിയുടെ ഉപ വിഭാഗമാണെന്നാണ് ഗവേഷകർ പറയുന്നത്. പൊഡോസറസ് ജിൻബെ എന്ന ശാസ്ത്രിയ നാമം ഉള്ള ഈ ജീവി ഏതു സാഹചര്യങ്ങളേയും അതിജീവിക്കാൻ ശേഷിയുള്ളവയാണ്.
ടോ കോമികാവ എന്ന ഗവേഷകന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് തിമിംഗലത്തിന്റെ വായയുടെ ഉള്ളിൽ ഈ ജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ ഒരു ജീവിയുടെ ഉള്ളിൽ മറ്റൊരു ജീവി വസിക്കുന്നതിനെ ആംഫിപോഡുകൾ എന്നാണ് വിളിക്കുന്നത്. സമുദ്ര ജലത്തിലുള്ള ഡട്രിറ്റസ് എന്ന ചെറു വസ്തുക്കളാണ് ഇവയുടെ ഭക്ഷണം.ഗവേഷണത്തിന് നേതൃത്വം നൽകിയ ടോ കോമികാവോടുള്ള ആദര സൂചകമായി അദ്ദേഹത്തിൻ്റെ പേരാണ് ഇതിനു നൽകിയിരിക്കുന്നത് .
content highlight: new species found living in the mouth of a whale shark