പഞ്ചസാരക്ക് പകരം ഇനി മുതൽ തേൻ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. നിയമസഭയിൽ ചോദ്യോത്തര വേളയിലാണ് മന്ത്രി പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത്. പഞ്ചസാരക്ക് പകരമായി തേൻ ക്യൂബുകളുടെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചസാരയുടെ അമിത ഉപയോഗം പലതരം രോഗങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണിത്.
തേൻ ഉത്പാദനം വർധിപ്പിക്കുന്നത് ആദിവാസികൾക്കും, ചെറുകിട തേൻ കർഷകർക്കും ഗുണം ചെയ്യും. ചെറുകിട കുടിൽ വ്യവസായികളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ‘ഭാരത് ക്രാഫ്റ്റ് ‘ എന്ന പേരിൽ ഈ -കൊമേഴ്സ് പോർട്ടൽ ആരംഭിക്കുമെന്നും ഇതുമായി ബദ്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചർച്ച നടത്തി വരുകയാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ തേനല്ല, പണമാണ് ഈ സമയത്ത് വേണ്ടതെന്ന് കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.