കൊറോണ വെെറസ് മനുഷ്യനിർമിതം; പ്രകൃതിയിൽ നിന്നല്ല ലാബിൽ നിന്നാണ് വെെറസിൻ്റെ ഉത്ഭവമെന്ന് നിതിൻ ഗഡ്കരി

Virus Is From A Lab, Not Natural, Says Nitin Gadkari

കൊറോണ വൈറസ് പ്രകൃതിയില്‍ നിന്നല്ല ഒരു ലബോറട്ടറിയില്‍ നിന്നുള്ളതാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കൊറോണ വൈറസിനൊപ്പം ജീവിക്കാനുള്ള കല മനസിലാക്കണമെന്നും ഇതൊരു സ്വാഭാവിക വൈറസ് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗഡ്കരിയുടെ പ്രതികരണം. ആദ്യമായിട്ടാണ് രാജ്യത്തെ ഒരു പ്രമുഖ നേതാവ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നത്. 

വൈറസിൻ്റെ വരവ് അപ്രതീക്ഷിതമായിരുന്നു. കാരണം ഇത് ലാബിൽ സൃഷ്ടിക്കപ്പെട്ടതാണ്. ഇപ്പോൾ ലോകം ഈ വൈറസിനെ നേരിടാൻ തയാറായി കഴിഞ്ഞു. വാക്സിൻ കണ്ടെത്തുന്നതോടെ പ്രശ്നങ്ങൾക്കു പരിഹാരമാകും. വാക്സിൻ കണ്ടെത്താനുള്ള ശ്രമം അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ചൈനയിലെ വുഹാനിലുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണു വൈറസിൻ്റെ  ഉത്ഭവമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാള്‍ഡ് ട്രംപ് ഉന്നയിച്ചിരുന്നു. അതേസമയം, വൈറസ് സ്വാഭാവികമായി ഉണ്ടായതാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്. 

content highlights: Virus Is From A Lab, Not Natural, Says Nitin Gadkari

LEAVE A REPLY

Please enter your comment!
Please enter your name here