രജനീകാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി പ്രഖ്യാപനം അടുത്ത വര്‍ഷം ഉണ്ടായെക്കുമെന്ന് സൂചന

രജനീകാന്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അടുത്ത വര്‍ഷം ഉണ്ടായെക്കുമെന്ന് താരത്തിന്‍റെ രാഷ്ട്രീയ ഉപദേശകൻ തമിഴരുവി മണിയൻ പറഞ്ഞു. രജനീകാന്തുമായി ഒരു മണിക്കോറോളം നീണ്ട ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം. 2021ല്‍ ഭരണം തിരിച്ചു പിടിക്കുവാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ തമിഴകത്ത് സജീവമാവുകയാണ്.

കമലഹാസനെ പിന്തുണച്ച് നിലപാട് രജനീകാന്ത് മുമ്പ് വ്യക്തമാക്കിയിരുന്നു. താരത്തിന്‍റെ മുഴുനീള രാഷ്ടീയ പ്രവേശനം ഉടനെ ഉണ്ടാകും എന്ന് തമിഴരുവി മണിയൻ പറഞ്ഞു. കരുണാനിധിയുടേയും ജയലളിതയുടേയും രാഷ്ട്രീയ വിടവ് നികത്തുകയാണ് ലക്ഷ്യം. രജനീകാന്ത് കമല്‍ഹാസന്‍ സഖ്യ നീക്കങ്ങള്‍ക്കിടെ, പ്രശാന്ത് കിഷോറുമായി ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ ചർച്ച നടത്തി.

Content Highlights: Rajanikanth definitely entering politics next year