സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധി അപേക്ഷിച്ചിട്ടില്ലെന്നു സിപിഎം വ്യക്തമാക്കി. താൽകാലിക സെക്രട്ടറിയെ നിയമിക്കുന്നുവെന്ന പ്രചാരണവും വാർത്താ കുറിപ്പിലൂടെ സിപിഎം നിഷേധിച്ചു.
എന്നാൽ കോടിയേരി ബാലകൃഷ്ണൻ്റെ ആരോഗ്യനില തൃപ്തികരമല്ലാ എന്നും സിപിഎമ്മിൻ്റെ അമരത്തേക്കു ഇനി പുതിയ നേതാവ് വരുമെന്നുമാണ് നിലവിൽ ഉള്ള വിലയിരുത്തൽ. അതേസമയം തന്നെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറാതെ താൽകാലിക ചുമതല മറ്റൊരാളെ ഏല്പിക്കാൻ സാധ്യത ഏറെയെന്നും സൂചനകൾ ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തു നിന്ന് മടങ്ങി വന്നതിനു ശേഷമായിരിക്കും ഇതു സംബന്ധിച്ചു തീരുമാനങ്ങൾ എടുക്കുക.
ആറുമാസത്തേക്ക് അദ്ദേഹം അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. ഇക്കാര്യം കേന്ദ്രനേതൃത്വത്തേയും സംസ്ഥാനത്തെ ഉന്നത നേതാക്കളേയും അറിയിച്ചിട്ടുണ്ട്.
കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ആയ എളമരം കരീം, എം.വി ഗോവിന്ദൻ എന്നിവരെ താൽകാലിക സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം. എസ്.രാമചന്ദ്രപിള്ള, എം.എ ബേബി എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ടങ്കിലും അഖിലേന്ത്യ കേന്ദ്രത്തിൻ്റെ ചുമതല ഉള്ളതിനാൽ അതിന് സാധ്യത കുറവാണ്. മന്ത്രി ഇ.പി ജയരാജൻ, എൽഡിഎഫ് കൺവീനർ എം.വിജയരാഘവൻ എന്നിവരുടേയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.
ഒക്ടോബർ 28 -നാണ് അമേരിക്കയിലെ ഹുസ്റ്റണിലുള്ള ഹെൻഡേഴ്സൺ കാൻസർ സെൻ്ററിൽ കൊടിയേരി ചികിത്സക്ക് പോയത്. തിരികെ വന്നതിനു ശേഷവും അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമല്ലായിരുന്നു.
Content Highlights: CPM reject news about temporary secretory