തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

CPM bjp clash in Thiruvananthapuram

സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവനന്തപുരം ചാക്കയിലാണ് സംഭവം. സംഘർഷത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ് ഉൾപെടെ രണ്ട് പേർക്ക് വേട്ടേറ്റു. ഡിവൈഎഫ്ഐ പ്രവർത്തകനായ ഹരികൃഷ്ണനാണ് പരിക്കേറ്റ മറ്റൊരാൾ.

പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ചാക്ക വായനശാലക്ക് സമീപത്ത് വെച്ചാണ് സിപിഎം ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയത്. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സംഭവവുമായി ബന്ധപെട്ട് പേട്ട പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlights; CPM bjp clash in Thiruvananthapuram