രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒറ്റയടിക്ക് കുറച്ചത് 1.1 ശതമാനമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ ശരാശരി 6.1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഒക്ടോബറിലെ പണ വായ്പ നയത്തില്‍ ആര്.ബി.ഐ. പറഞ്ഞിരുന്നത്. എന്നാൽ ഇത് 5 ശതമാനത്തിലേക്കു താഴ്ത്തി. രണ്ടാംപാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച ആറരവര്‍ഷത്തെ താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തിയതിനെത്തുടര്ന്നാണ് ഇത്തരത്തിലൊരു നടപടി.
ബാങ്കുകള്‍ക്ക് ആർ ബി ഐ നൽകുന്ന പലിശയായ റിപ്പോ നിരക്കിൽ അഞ്ചുതവണയായി 1.35 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരുന്നത്. ഇത്തവണ 0.25 ശതമാനം കുറച്ചേക്കുമെന്നാണ് കരുതിയിരുന്നത്. ഇതുവരെ വരുത്തിയ മാറ്റം താഴെ തട്ടിലെക്കെത്തുന്നതിന് കൂടുതൽ സമയം എടുക്കുമെന്നും, വളര്‍ച്ചനിരക്ക് തിരിച്ചുകയറുന്നതുവരെ ഇതു തുടരുമെന്നും ആര്.ബി.ഐ. വ്യക്തമാക്കി.
Content Highlights: rbi cuts annual GDP gross rate from 6.1% to 5%