സാമ്പത്തിക വളർച്ച അനുമാനം വെട്ടിക്കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ അനുമാനം വെട്ടിക്കുറച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഒറ്റയടിക്ക് കുറച്ചത് 1.1 ശതമാനമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ ശരാശരി 6.1 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഒക്ടോബറിലെ പണ വായ്പ നയത്തില്‍ ആര്‍.ബി.ഐ. പറഞ്ഞിരുന്നത്. എന്നാൽ ഇത് 5 ശതമാനത്തിലേക്കു താഴ്ത്തി. രണ്ടാംപാദത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച ആറരവര്‍ഷത്തെ താഴ്ന്ന നിരക്കായ 4.5 ശതമാനത്തിലെത്തിയതിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി.

ബാങ്കുകള്‍ക്ക് ആർ ബി ഐ നൽകുന്ന പലിശയായ റിപ്പോ നിരക്കിൽ അഞ്ചുതവണയായി 1.35 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരുന്നത്. ഇത്തവണ 0.25 ശതമാനം കുറച്ചേക്കുമെന്നാണ് കരുതിയിരുന്നത്. ഇതുവരെ വരുത്തിയ മാറ്റം താഴെ തട്ടിലെക്കെത്തുന്നതിന് കൂടുതൽ സമയം എടുക്കുമെന്നും, വളര്‍ച്ചനിരക്ക് തിരിച്ചുകയറുന്നതുവരെ ഇതു തുടരുമെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.

Content Highlights: rbi cuts annual GDP gross rate from 6.1% to 5%