മുഖം നോക്കി വികാരങ്ങള്‍ മനസ്സിലാക്കാന്‍ ആപ്പിള്‍ കമ്പനിയുടെ സിറി. ആപ്പിള്‍ കമ്പനിയുടെ വോയസ് അസിസ്റ്റന്റായ സിറി അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മുഖഭാവം വായിച്ച് വികാരങ്ങള്‍ മനസിലാക്കാനുളള ശേഷി ആര്‍ജ്ജിക്കും എന്ന് റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന സമയത്ത് അവരുടെ മുഖഭാവം കൂടെ കണക്കിലെടുക്കുന്ന രീതിയിലേക്ക് സിറിയെ മാറ്റാനാണ് ഉദ്ദേശം. ഇതിനായി മുന്‍ക്യാമറാ സിസ്റ്റമായിരിക്കും ഉപയോഗിക്കുക.
സോഫ്റ്റ് വെയറിന്റെ ബുദ്ധിപൂര്‍വ്വമായ ഇടനിലയിലൂടെ ഉപയോക്താവിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാനാണ് ശ്രമമെന്ന് ആപ്പിള്‍ ഫയല്‍ ചെയ്തിരിക്കുന്ന പേറ്റന്റില്‍ (യുഎസ് പേറ്റന്റ് നമ്പര്‍ 20190348037) പറയുന്നു.
ക്യാമറയിലേക്കു നോക്കിക്കൊണ്ട് ഒരാള്‍ ചോദ്യം ചോദിക്കുമ്പോള്‍ മുഖത്തിന്റെ ഏതു മസില് വിഭാഗമാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കും. ഇതിലൂടെ ഉപയോക്താവ് ഏതു മൂഡിലാണെന്ന് കണ്ടെത്താൻ സിറി ശ്രമങ്ങള്‍ നടത്തുന്നു. ഫാക്സ് അഥവാ ഫേഷ്യല്‍ ആക്ഷന്‍ കോഡിങ് സിസ്റ്റത്തിന്റെ (Facial Action Coding System(FACS) ഇടപെടല്‍ വഴി അര്‍ഥ സാധ്യത മനസ്സിലാക്കാനാണ് കമ്പനിയുടെ ശ്രമം.
Content Highlight: future Siri could read human emotion through biometric voice facial recognition