പൗരത്വ ബിൽ അംഗീകരിക്കാൻ കഴിയാത്തവർക്ക് ഉത്തര കൊറിയയിലേക്ക് പോകാമെന്ന് മേഘാലയ ഗവർണർ

tathagata roy

പൗരത്വ ബില്ലിനെതിരായ കടുത്ത പ്രതിഷേധങ്ങൾക്കിടയിലും ബില്ലിനെ അനുകൂലിച്ച് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മേഘാലയ ഗവർണർ തഥാഗത റോയ്. വിഭജിക്കുക എന്നുള്ളത് ജനാധിപത്യത്തിൻ്റെ പ്രത്യേകതയാണെന്നും അതിഷ്ടമില്ലാത്തവർക്ക് ഉത്തര കൊറിയയിലേക്ക് പോകാമെന്നുമാണ് ബി.ജെ.പി നേതാവ് തഥാഗത റോയ് ട്വിറ്ററിൽ കുറിച്ചത്.

വിഭജനത്തിന് കാരണം മതമാണെന്നും, ഒരിക്കല്‍ രാജ്യം വിഭജിച്ച് പോയത് മതത്തിന്റെ പേരിലായിരുന്നെന്നും റോയി ട്വീറ്റ് ചെയ്തു. പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് തലസ്ഥാനമായ ഷില്ലോങിലേക്ക് റാലി നടക്കാനിരിക്കെയാണ് തഥാഗത റോയുടെ ഇത്തരത്തിലുള്ള പ്രസ്താവന.

Content Highlight: go to North Korea Tathagata Roy amid massive protests against citizenship bill