പൗരത്വനിയമ ഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും

citizen amendment bill on supreme court

ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതിയിൽ ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിൽ ജസ്റ്റിസുമാരായ ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകൾ പരിഗണിക്കുന്നത്. പൗരത്വ നിയമഭേദഗതി സ്റ്റേ ചെയ്ത ശേഷം ഇക്കാര്യത്തിൽ തുടർവാദം കേൾക്കണം എന്നതാവും ആവശ്യം.
തുല്യതയ്ക്കുള്ള അവകാശം ഹനിക്കുന്നതാണ് പുതിയ നിയമമെന്ന് ഹർജിയിൽ പറയുന്നു.

രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളും അവയുടെ പ്രതിനിധികളും സാമൂഹിക പ്രവർത്തകരുമെല്ലാം തന്നെ ഹർജികൾ നൽകിയിട്ടുണ്ട്. മുസ്ലിം ലീഗ് അടക്കമുള്ളവർ നൽകിയ 20 ഓളം ഹർജികളാണ് സുപ്രിം കോടതിയിൽ ഇന്ന് പരിഗണിക്കുക. രമേശ് ചെന്നിത്തല, ലോക് താന്ത്രിക് യുവജനതാദൾ, എസ്ഡിപിഐ., ഡിഎംകെ., അസദുദ്ദീൻ ഒവൈസി , തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, മഹുവ മോയിത്ര (തൃണമൂൽ കോൺഗ്രസ്), അസം സ്റ്റുഡന്റ്‌സ് യൂണിയൻ, അസം ഗണപരിഷത് തുടങ്ങുയവരാണ് ഹർജി നൽകിയിട്ടുള്ളത്.

Content Highlights: supreme court will hear petitions against the citizenship amendment act

LEAVE A REPLY

Please enter your comment!
Please enter your name here