ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യുഎസിന്റെ നടപടിക്ക് മറുപടിയുമായി ചൈനീസ് ഭരണകൂടം. ചൈനയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിദേശ നിര്‍മിത ഇലക്ട്രോണിക് ഉപകരണങ്ങളും സോഫ്റ്റ്വെയറുകളും നീക്കം ചെയ്യാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
അങ്ങനെ ഒരു അവസ്ഥ എത്തിയാല്‍ 2022 നുളളില്‍ വിദേശനിര്‍മിത ഉല്പന്നങ്ങള് നീക്കുമ്പോള്‍ ഏകദേശം 3 കോടിയോളം ഉപകരണങ്ങള്‍ മാറ്റി പകരം ചൈനീസ് ഉല്പന്നങ്ങള് സ്ഥാപിക്കേണ്ടതായി വരും. ഇതോടെ ചൈനയെ വലിയ വിപണിയായി കാണുന്ന വിദേശ ബ്രാന്‍ഡുകള്‍ക്ക് വലിയ തിരിച്ചടിയായിത്തീരുകയും ചെയ്യും. ചൈനീസ് ബ്രാന്‍ഡുകളുടെ ആഭ്യന്തര ഉപയോഗം വര്‍ധിപ്പിക്കാന്‍ ഉളള ചൈനീസ് ഭരണകൂടത്തിന്റ തീരുമാനമാ്ണ് വിദേശ ബ്രാന്‍ഡുകള്‍ക്ക് തിരിച്ചടിയാകുന്നത്. വിന്‍ഡോസിനും ആന്ഡ്രോയ്ഡിനുമുള്ള ചൈനീസ് ബദലുകള്‍ കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല. ഇലക്ട്രോണിക് ഉല്പന്ന നിര്‍മാണത്തില്‍ മേല്‍ക്കയ്യുള്ള ചൈന അടുത്ത കാലത്ത് സോഫ്റ്റ്വെയര് വികസനത്തിനും വലിയ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ് ഇപ്പോള്‍.
Content Highlight; China tells government offices to remove all foreign computer equipment