പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പൗരത്വ രജിസ്ററർ അനിവാര്യമാണെന്നും രാജ്യത്ത് കഴിയുന്ന സ്വദേശികളെയും വിദേശികളെയും തിരിച്ചറിയേണ്ടതുണ്ട് എന്നും ഝാർഖണ്ഡിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം, ആർടിക്ൾ 370 റദ്ദാക്കൽ, രാമക്ഷേത്ര നിർമാണം തുടങ്ങി മോദി സർക്കാറിന്‍റെ നേട്ടങ്ങൾ സ്വർണ ലിപികളാൽ എഴുതപ്പെടെണ്ടതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
Content Highlight: countrywide The National Register of Citizens (NRC)