ബാബറി മസ്ജിദ് തകർക്കുന്നത് വിദ്യാർത്ഥികളെക്കൊണ്ട് പുനരാവിഷ്ക്കരിച്ച് കർണ്ണാടകയിലെ ആർഎസ്എസ് സ്കൂൾ. ആര്‍എസ്എസ് ലീഡറായ കല്ലട്ക്ക പ്രഭാകര്‍ ബട്ടിന്റെ ഉടമസ്ഥതയിലുള്ള ശ്രീ രാമ വിദ്യാകേന്ദ്ര സ്‌കൂളിലെ പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സിലെ വിദ്യാര്‍ത്ഥികളെ കൊണ്ടാണ് ബാബറി മസ്ജിദ് തകർക്കുന്ന രംഗം പുനരാവിഷ്കരിച്ചത്.
കേന്ദ്ര മന്ത്രി ഡി.വി സദാനന്ത ഗൗഡ, ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവരായിരുന്നു ചടങ്ങിലെ മുഖ്യ അതിഥികള്‍. വലിയ വേദിയില്‍ ഇന്ത്യയുടെ ഭൂപടമാതൃകയില്‍ വെളുത്ത ഷര്‍ട്ടും വെളുത്ത പാന്റും ധരിച്ച വിദ്യാര്‍ത്ഥികളെ അണിനിരത്തിയ ശേഷം അയോധ്യയുടെ സ്ഥാനത്ത് ബാബരി മസ്ജിദിന്റെ കൂറ്റന്‍ മാതൃക സ്ഥാപിച്ചു. തുടര്‍ന്ന് കാവി വസ്ത്രം ധരിച്ച വിദ്യാര്‍ത്ഥികള്‍ ബാബരിയുടെ മാതൃകയ്ക്ക് നേരെ, പാഞ്ഞടുത്ത് നിമിഷനേരം കൊണ്ട് പള്ളി തകര്‍ക്കുന്നതാണ് രംഗം. പിന്നീട് ‘അവര്‍ കൈകൊണ്ട് സാധിക്കുന്ന എന്തും ഉപയോഗിച്ച് ആ മാതൃക പൊളിക്കാന്‍ തുടങ്ങുന്നു. ഉത്സാഹത്തോടെ, ഹനുമാന്റെ കോപത്തോടെ ഹനുമാന്‍ ഭക്തര്‍, അവര്‍ ബാബരി ഘടനയെ താഴെയിറക്കുന്നു. ബൊലോ ശ്രീ രാമചന്ദ്ര കി, ജയ്!’ എന്ന അറിയിപ്പോടുകൂടിയാണ് കുട്ടികള്‍ ബാബരി തകര്‍ക്കുന്നത്. തകര്‍ത്തതിന് ശേഷം വിദ്യാര്‍ത്ഥികള്‍ സന്തോഷത്തോടെ തുള്ളിച്ചാടുന്നുണ്ട്.
അതേ സമയം ഉച്ചഭാഷിണിയിലൂടെ രാമ ജയ് വിളികളും ഉയരുന്നുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ വലിയ പോസ്റ്ററുകളായിരുന്നു സ്‌കൂളില്‍ സ്ഥാപിച്ചിരുന്നത്. താമരയുടെയും അയോധ്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന രാമ ക്ഷേത്രത്തിന്റെ മാതൃകയിലും വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അണിനിരത്തിയിരുന്നു.
ബാബരി കേസ് സുപ്രീംകോടതിയുടെ നിരീക്ഷണത്തിലിരിക്കെ താങ്കളുടെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ സാമുദായിക ഭിന്നിപ്പ് സൃഷ്ടിക്കുന്ന തരത്തില്‍ ഒരു നാടകം എന്തിന് നടപ്പാക്കുന്നുവെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, താന്‍ സുപ്രീം കോടതിയോട് യോജിക്കുന്നില്ല, ബാബരിയില്‍ സംഭവിച്ചത് തെറ്റാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെങ്കിലും, വിധിന്യായത്തിന്റെ ആ ഭാഗം തന്നെ ഞങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട്. വിധിന്യായത്തില്‍ പറയുന്നതെല്ലാം ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ ഇതിനോട് യോജിക്കുന്നില്ല, ‘ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
content highlights : karnataka school run rss man makes kids demolish the babri masjid