പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ ക്യാംപസുകളില്‍ പൊലീസിൻറെ നടപടിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. പൊലീസ് അതിക്രമത്തെക്കുറിച്ചു ഹർജികള്‍ അതത് ഹൈക്കോടതികള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങൾ പഠിക്കുന്നതിന് കമ്മിറ്റികള്‍ രൂപീകരിക്കാമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ജാമിയ മില്ലിയ, അലിഗഡ് സര്‍വകലാശാലകളിലെ പോലീസ് നടപടികള്‍ക്കെതിരെയായിരുന്നു ഹര്‍ജികള്‍.
ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാതെ എന്തിന് സുപ്രീംകോടതിയെ സമീപിച്ചെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ ചോദിച്ചു. വിദ്യാര്ഥികളാണെന്നു കരുതി നിയമം കയ്യിലെടുക്കാന്‍ ആകില്ല. ആദ്യം കലാപം അവസാനിക്കട്ടെ എന്നിട്ടാകാം നടപടിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദ്യാര്‍ഥികളെ പൊലീസ് തല്ലിച്ചതക്കുകയാണെന്നും കോടതി ഇടപെടല്‍ ഉണ്ടാകണമെന്നും പരാതിക്കാര്‍ക്ക് വേണ്ടി ഇന്ദിരാ ജയ്സിങ് വാദിച്ചു . ഒറ്റ വിദ്യാര്‍ഥിയെ പോലും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
Content Highlight: Supreme Court asks petitioners to go to the respective high court