റോഡിലൂടെ ട്രെയിൻ ഓടിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചെെന. റെയിൽവെ പാളമില്ലാതെ റോഡിലൂടെ ട്രെയിൻ ഓടിക്കുന്ന സാങ്കേതികവിദ്യയാണ് ചൈന വിജയകരമായി പൂര്‍ത്തിയാക്കിയത്. ട്രെയിനുകളുടെ സര്‍വീസ് ചൈന തുടങ്ങികഴിഞ്ഞു. ചൈനയിലെ സിഷുവാന്‍ പട്ടണത്തിലാണ് ആദ്യം ട്രെയിന്‍ സഞ്ചരിക്കാന്‍ അവസരം ലഭിച്ചത്.
2017 ലാണ് ഈ ആശയം ആദ്യമായി രാജ്യങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്. പല രാജ്യങ്ങളും ഈ ആശയം നടപ്പിലാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടും പരീക്ഷണങ്ങള്‍ വിജയിച്ചില്ല. എന്നാല്‍ ക്രെഡിറ്റ് ഇപ്പോള്‍ ചൈന സ്വന്തമാക്കി. ആദ്യഘട്ടത്തില്‍ 17.7 കിലോമീറ്റാണ് സര്‍വീസ് നടത്തുക. ഏകദേശം 1144 കോടി രൂപയാണ് ചൈന ഈ പദ്ധതിക്കുവേണ്ടി ചെലവാക്കിയത്.
ജിപിസ്-ലിഡാര്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. ഡ്രൈവറില്ലാ കാറുകളില്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയാണ് ട്രെയിനില്‍ ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വേഗതയായിരിക്കും ഈ ട്രെയിനുകള്‍ക്ക്. ആദ്യഘട്ടത്തില്‍ 10,000 പേര്‍ക്ക് ട്രെയിന്‍ സേവനം ഉപയോഗപ്പെടുത്താനാകുമെന്നാണ് ചൈന കരുതുന്നത്. 300 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാനാകും. ലോകത്തിലെ ഏറ്റവും വലിയ ട്രെയിന്‍ നിര്‍മാതാക്കളായ ചൈനയുടെ CRCC കോര്‍പറേഷനാണ് ട്രെയിനുകള്‍ നിര്‍മിച്ചിരിക്കുന്നത്.
Content Highlights: New ‘trackless train’ which runs on virtual rail lines launched in China