സമരങ്ങളുടെ പ്രതീകമായി റയീസ് ഹിദായ

rayees hidaya on CAA

പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിലെ പ്രതിഷേധത്തിന്‍റെ പ്രതീകമാണ് ചേളാരി വെളിമുക്ക് സ്വദേശി റയീസ് ഹിദായ. ശരീരത്തിൻ്റെ 90 ശതമാനം തളർച്ചയിലും തളരാതെ തൻ്റെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് റയീസ് ഹിദായ. ശരീരം തളര്‍ന്ന് പോയ റയീസ് സ്ട്രെച്ചറില്‍ കിടന്നാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ജാമിയായില്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച ദിവസം അര്‍ദ്ധരാത്രി നടന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഉപരോധത്തിനും റയീസ് എത്തിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടിയുടെയോ, ഏതെങ്കിലുമൊരു മതസംഘടനയെയോ പ്രതിനിധീകരിച്ചല്ല പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും, പൗരത്വ വിഷയത്തില്‍ നടക്കുന്ന എല്ലാ പ്രതിഷേധങ്ങളിലും കഴിയുന്നത് പോലെ ഇനിയും ഭാഗമാകണമെന്നാണ് ആഗ്രഹമെന്നും റയീസ് പറഞ്ഞു. 17 വര്‍ഷം മുമ്പ് നടന്ന അപകടത്തിലാണ് ശരീരത്തിൻ്റെ 90 ശതമാനവും തളര്‍ന്ന് പോയത്. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും പൂർണ്ണ പിന്തുണ തന്നോടൊപ്പമുണ്ട് എന്നും റയീസ് പറഞ്ഞു.

Content Highlight: rayees hidaya protest against citizenship amendment act

LEAVE A REPLY

Please enter your comment!
Please enter your name here