സിഎഎ വിഷയത്തില്‍ ഇടപെടാൻ അനുവാദം ആരാഞ്ഞ് യുഎൻ മനുഷ്യവകാശ കമ്മീഷൻ സുപ്രീംകോടതിയില്‍

UN human rights body moves Supreme Court over CAA, India hits back saying citizenship law internal matter

ന്യൂഡല്‍ഹി: പൌരത്വ നിയമ ഭേദഗതി ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് ഉയരുകയാണ്. ഇതിനിടെയാണ് വിഷയത്തില്‍ ഇടപെടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ മനുഷ്യവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

എന്നാല്‍ പൌരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും, നിയമ നിർമ്മാണം ഇന്ത്യന്‍ പാർലമെന്‍റിന്‍റെ പരമാധികാരമാമെന്നും ഇന്ത്യ വിഷയത്തോട് പ്രതികരിച്ചു. ഇന്ത്യയുടെ പരമനാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുറത്തു നിന്നുള്ളവർ ഇടപേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. നിയമത്തിന് ഭരണഘടനാപരമായി സാധുതയുണ്ടെന്നും അത് ഭരണഘടനാ മൂല്യങ്ങളെല്ലാം സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമവാഴ്ച്ചയില്‍ ഭരിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നും നമ്മുടെ സ്വതന്ത്ര നീതിന്യായ കോടതിയോട് തികഞ്ഞ ബഹുമാനവും വിശ്വാസവും ഉണ്ടെന്നും രവീഷ് കുമാർ പ്രതികരിച്ചു.

content highlights: UN human rights body moves Supreme Court over CAA, India hits back saying citizenship law internal matter