പ്രതിഷേധം ശക്തം; മംഗ്ളൂരുവിൽ ബിനോയ് വിശ്വം അറസ്റ്റിൽ

binoy viswam arrested

പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്ന മംഗുളൂരുവിൽ സിപിഐ നേതാവ് ബിനോയ് വിശ്വം അറസ്റ്റിലായി. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനെ തുടർന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എട്ട് സിപിഐ നേതാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മംഗളൂരുവില്‍ കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചതിനെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ച്  സിപിഐ പ്രതിഷേധം നടത്തുന്നതിനിടെയാണ് ബിനോയ് വിശ്വം അടക്കമുള്ള സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തത്.

Content Highlight; Binoy viswam in police custody