പ്രധാന മന്ത്രിയും അമിത് ഷായും യുവാക്കളുടെ ഭാവി നശിപ്പിച്ചു എന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തിലെ യുവജനങ്ങളുടെ ഭാവി നശിപ്പിക്കുന്നു എന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്തിന് നിങ്ങളേല്‍പ്പിച്ച ആഘാതത്തിന്റേയും തൊഴിലില്ലായ്മയുടേയും ഫലമായുള്ള യുവജന പ്രതിഷേധത്തെ നേരിടാനാകുന്നില്ല എന്നും രാജ്യത്തെ ഭിന്നിപ്പിക്കാവാനാണ് അവര്‍ ശ്രമിക്കുന്നത് എന്നും രാഹുൽ പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും സ്നേഹത്തോടെ പെരുമാറിയാല്‍ ഇവരെ തോല്‍പ്പിക്കാമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Content Highlight; rahul gandhi tweet against modi and amit sha