ഓരോ വര്‍ഷവും കുടിച്ചു റെക്കോഡിടുന്ന മലയാളിയുടെ ശീലം ഇത്തവണയും തെറ്റിയില്ല. കഴിഞ്ഞ ക്രിസ്മസ് തലേന്നു 47.54 കോടിയുടെ മദ്യമാണ് കുടിച്ചു തീര്‍ത്തതെങ്കില്‍ ഇത്തവണ 51.65 കോടിയാക്കി റെക്കോഡിട്ടിരിക്കുകയാണ് മലയാളി. മദ്യം കൂടുതൽ വിറ്റഴിച്ചതിന് ഏറ്റവും മുന്നില്‍ നെടുമ്പാശേരിയും രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയുമാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ നാലുകോടിയുടെ അധിക മദ്യമാണ് ബിവറേജസ് കോര്പറേഷന് ഇത്തവണ വിറ്റത്.
ക്രിസ്മസ് ആഴ്ചയുള്പ്പടയുള്ള പത്തു ദിവസത്തെ കണക്കെടുത്താല്‍ വരുമാനം ഇതിലും അധികമാകുമെന്നാണ് ബിവറേജസ് കോര്പറേഷന് അധികൃതര്‍ പറയുന്നത്. ദേശീയ പാതയോരത്തു നിന്നുള്ള ബാറുകൾ മാറ്റിസ്ഥാപിക്കാൻ സുപ്രീംകോടതി ഉത്തരവു വന്നതോടെ 177 ഔട്ലേറ്റുകളാണ് മാറ്റിസ്ഥാപിച്ചത്. ഇത് ഔട്ലേറ്റുകളുടെ വരുമാനത്തെ ബാധിച്ചിരുന്നുവെങ്കിലും ക്രിസ്മസ് തലേന്നുള്ള വില്പനയെ ബാധിച്ചില്ല.
Content Highlight; Malayalees set the record in alcohol consumption