കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്ന് 9 മരണം; മരണ സംഖ്യ ഉയർന്നേക്കുമെന്ന് സൂചന

plane crash in Kazakhstan

100 പേരുമായി പറന്ന വിമാനം കസാഖിസ്ഥാനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ഒൻപത് പേർ മരിച്ചതായാണ് റിപ്പോർട്ട്. ബെക്ക് എയര്‍ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്ന് വീണത്. 95 യാത്രക്കാരും അഞ്ച് ജോലിക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.

ടേക്ക് ഓഫിന് ശേഷം ഇരുനില കെട്ടിടത്തില്‍ വിമാനം ഇടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കസാഖിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ കമ്മിറ്റിപറഞ്ഞു. അപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്. ബെക്ക് എയര്‍ എയര്‍ലൈനിന്‍റെ ഫോക്കര്‍-100 വിമാനമാണ് തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് ഫോക്കര്‍-100 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.

Content Highlight; 9 died in a plane crashed in Kazakhstan