കരിപ്പൂർ വിമാനാപകടം; രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ 53 പേർക്കുകൂടി കൊവിഡ്

53 people confirmed covid who engaged in rescue works in Karipur

കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ 53 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 877 പേരുടെ പരിശോധനാ ഫലമാണ് പുറത്തുവന്നത്. ഇതിൽ 53 പേർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ 18 രക്ഷാപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 

ആകെ 1017 പേരെയാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 877 പേരുടെ ഫലമാണ് പുറത്തുവന്നത്. പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന വിഭാഗം ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ 53 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 

ആഗസ്റ്റ് 7നാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടം ഉണ്ടാവുന്നത്. തുടർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നിരവധി പേരെ നിരീക്ഷണത്തിലാക്കി. കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള സമീപവാസികളായ 150ഓളം പേർ അന്ന് മുതൽ ക്വാറൻ്റീനിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറം കളക്ടർക്കും അസി.കളക്ടർക്കും എസ്പി, എഎസ്പി എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.  

content highlights: 53 people confirmed covid who engaged in rescue works in Karipur