കരിപ്പൂരിൽ ഡിആർഐ ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് കള്ളക്കടത്ത് സംഘം; രണ്ട് പേർ കസ്റ്റടിയിൽ

DRI team attacked by gold smuggling mafia

മലപ്പുറത്ത് ഡറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർക്ക് നേരെ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ വധശ്രമം. കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത് വെച്ച് വാഹനം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥ സംഘത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഡിആർഐ ഉദ്യോഗസ്ഥരായ ആൽബർട്ട് ജോർജ്, കാർ ഡ്രെെവർ നജീബ് എന്നിവരെയാണ് സംഘം ഇടിച്ചിട്ടത്.

കാറിലാണ് സംഘം എത്തിയത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ കെെകാണിച്ചപ്പോൾ കാർ വേഗത കുറച്ചു. ഡിആർഐ ഉദ്യോഗസ്ഥരാണെന്ന് അറിഞ്ഞപ്പോൾ ഇവരുണ്ടായിരുന്ന ബെെക്ക് തെറിപ്പിച്ചിട്ട് മുന്നോട്ട് പോവുകയായിരുന്നു. നിയന്ത്രണം വിട്ട കാർ അപകടത്തിൽ പെട്ടു. കാറിലുണ്ടായിരുന്ന രണ്ടു പേർ പൊലീസ് പിടിയിലായി. മറ്റ് ചിലർ രക്ഷപ്പെട്ടു. കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷമാണ് സംഘം എത്തിയതെന്ന് കരുതുന്നു. വാഹനത്തിൽ നിന്നും സ്വർണം പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ എത്ര സ്വർണം പിടിച്ചെടുത്തുവെന്നതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

content highlights: DRI team attacked by gold smuggling mafia