കരിപ്പൂരിൽ വിമാനയാത്രികനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി

flight passenger kidnapped from Karipur

കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം വിട്ടിലേക്ക് തിരിച്ച യാത്രക്കാരനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസിനെയാണ് തട്ടിക്കൊണ്ടുപോയത്. അബുദാബിയിൽ നിന്നാണ് യുവാവ് എത്തിയത്. കരിപ്പൂരിൽ നിന്നും വരുന്ന വഴി കൊണ്ടോട്ടിയിൽ നിന്നാണ് ടാക്സി തടഞ്ഞ് നിർത്തി തട്ടിക്കൊണ്ട് പോയത്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

മുക്കം സ്വദേശിയായ ടാക്സി ഡ്രെെവർ അഷ്റഫാണ് തട്ടിക്കൊണ്ട് പോയ വിവരം പൊലീസിനെ അറിയിച്ചത്. യാത്രക്കാർ സഞ്ചരിച്ച ടാക്സിയുടേയും തട്ടിക്കൊണ്ടുപോയ സംഘം എത്തുന്ന വാഹനത്തിൻ്റേയും ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. യാത്രക്കാരനെ പിന്തുടർന്നെത്തിയ കാറുകളിലൊന്നിലാണ് പിടിച്ചു കൊണ്ടുപോയത്. നാട്ടുകാർ കൂടിയതോടെ ഗുണ്ടാസംഘം രക്ഷപ്പെടുകയും ചെയ്തു. തട്ടികൊണ്ട് പോയതിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു. 

content highlights: flight passenger kidnapped from Karipur