ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്സ്. കോൺഗ്രസ് സ്ഥാപക ദിനമായ ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ദില്ലി എഐസിസി ആസ്ഥാനത്ത് അധ്യക്ഷ സോണിയ ഗാന്ധി പാർട്ടി പതാക ഉയർത്തും. മുതിർന്ന നേതാക്കളും പ്രതിഷേധ റാലിയിൽ പങ്കെടുക്കും. കോൺഗ്രസ് 135-ആം സ്ഥാപക ദിനത്തിൽ പൗരത്വ നിയമം ഉൾപ്പെടെയുള്ള ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് ജാഥ.
ദില്ലിയിൽ സോണിയ ഗാന്ധിയും അസമിൽ രാഹുല്‍ ഗാന്ധിയും ആണ് റാലിക്ക് നേതൃത്വം നൽകുന്നത്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രിയങ്ക ഗാന്ധി പ്രതിഷേധറാലിയെ അഭിസംബോധന ചെയ്യും. മഹാരാഷ്ട്ര പി.സി.സിയുടെ നേതൃത്വത്തിൽ ക്രാന്തി മൈതാനത്തും മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ ജാമിയ സർവകലാശാലക്ക് മുമ്പിലും ഇന്ത്യ ഗേറ്റിലും ജന്തർമന്ദറിലും ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.
Content Highlight; congress to organize all India flag marches to save the constitution