തിരിച്ചുവരവറിയിച്ച് സുരേഷ് ഗോപി; തമിഴരശൻ ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി

ഏറെ നാളത്തെ ഇടവേളക്ക് ശേഷം തമിഴരശൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. വിജയ് ആന്‍റണി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ നെഗറ്റീവ് ക്യാരക്ടര്‍ ആകും സുരേഷ് ഗോപിയുടേതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്.

മലയാളി താരം രമ്യാ നമ്പീശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്‍റെ കഥ പറയുന്നതാണ് ചിത്രം. ഇളയരാജ സംഗീത സംവിധാനവും ആര്‍.ഡി.രാജശേഖര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രം ജനുവരിയോടെ തിയറ്ററുകളിലെത്തും.

Content Highlight: thamizharasan movie teaser released

LEAVE A REPLY

Please enter your comment!
Please enter your name here