യൂട്യൂബിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സുരേഷ് ഗേപിയുടെ ‘കടുവാക്കുന്നേല്‍ കുറുവാച്ചന്‍’

ആക്ഷൻ കിങ് സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രത്തിൻ്റെ മോഷൻ പേസ്റ്റർ പുറത്തു വിട്ടു. ‘കടുവാക്കുന്നേല്‍ കുറുവാച്ചന്‍’ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിലെത്തുന്നത്. യൂട്യൂബ് ട്രെൻഡിങിൽ രണ്ടാം സ്ഥാനത്താണിപ്പോൾ മോഷൻ പോസ്റ്റർ. ഇതിനോടകം പോസ്റ്റർ സോഷ്യൽ മീഡിയകളിലടക്കം വൈറലായി കഴിഞ്ഞു. നടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘കുരിശുപള്ളി കവലയിലേക്ക് വന്നാല്‍ എസ് ഐയെ പെറുക്കിയെടുത്തു പോകാമെന്ന് കടുവാക്കുന്നേല്‍ കുറുവച്ചന്‍ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്’ എന്ന ഡയലോഗോട് കൂടിയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. നവാഗതനായ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ് ചിത്രത്തിൻ്റെ സംവിധായകന്‍.

Content Highlights; suresh gopi new movie motion poster released