‘ചാരമാണെന്നു കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും’ മാസ് ഡയലോഗുമായി വീണ്ടും സുരേഷ് ഗോപി

ഇന്ന് 61-ാം പിറന്നാൾ ആഘോഷിക്കുന്ന ആക്ഷൻ കിംങ് സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം ‘കാവൽ’ ൻ്റെ ടീസർ പുറത്ത് വിട്ടു. നിതിൻ രൺജി പണിക്കർ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. ‘ചാരമാണെന്നു കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും’ എന്ന മാസ് ഡയലോഗോടെയാണ് താരം ടീസറിൽ എത്തുന്നത്. തമ്പാൻ എന്നാണ് ചിത്രത്തിൽ താരത്തിൻ്റെ പേര്. ജോബി ജോർജാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായെത്തുന്ന താരത്തിൻ്റെ 250-ാം ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിറന്നാൾ ദിനത്തിൽ അണിയറക്കാർ പുറത്തു വിട്ടിട്ടുണ്ട്.

Content Highlighhts; suresh gopi new movie kaaval official teaser released

LEAVE A REPLY

Please enter your comment!
Please enter your name here